ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍, ഫെബ്രുവരി 24 ചൊവ്വാഴ്ച റവ.ജേക്കബ് ജോര്‍ജ് മുഖ്യ പ്രഭാഷകന്‍

By: 600002 On: Feb 24, 2026, 9:24 AM



 

പി പി ചെറിയാന്‍

 

ഡിട്രോയിറ്റ്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ ഫെബ്രുവരി 24 ചൊവാഴ്ച സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ (615 മത്)  റവ. ജേക്കബ് ജോര്‍ജ് (സീനിയര്‍ പ്രീസ്‌റ് ഓഫ് ചര്‍ച് സൗത്ത് ഇന്ത്യാ ഹൂസ്റ്റണ്‍ )ടെക്‌സസിലെ ഹൂസ്റ്റണില്‍ നിന്നും സന്ദേശം നല്‍കുന്നു.

വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്‍പതിനാണ്(ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. ഫെബ്രുവരി 24 ചൊവ്വാഴ്ചയിലെ പ്രയര്‍ലൈനില്‍ റവ. ജേക്കബ് ജോര്‍ജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാവരുടെയും  പ്രാര്‍ത്ഥനാപൂര്‍വ്വമായ പങ്കാളിത്തം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന  ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍)  713 436 2207 ), സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്)  586 216 0602 (കോഓര്‍ഡിനേറ്റര്‍).