മെക്‌സിക്കന്‍ ലഹരിമരുന്ന് മാഫിയ തലവന്‍ നെമെസിയോ എല്‍ മെന്‍ചോ ഓസെഗുവേരയെ(59)വധിച്ചതായി മെക്‌സിക്കന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
എല്‍ മെന്‍ചോയ്ക്ക് ഹാലിസ്‌കോ സംസ്ഥാനത്തെ തപാല്‍പയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേല്‍ക്കുകയായിരുന്നു. മെക്‌സിക്കോ സിറ്റിയിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചതെന്ന് സൈന്യം പറഞ്ഞു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക 1.5 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.