നേപ്പാളില്‍ ബസ് മറിഞ്ഞ് 19 പേര്‍ മരിച്ചു 

By: 600002 On: Feb 23, 2026, 12:08 PM

 


നേപ്പാളില്‍ ഓടിക്കൊണ്ടിരുന്ന ബസ് മലഞ്ചെരുവില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് ബ്രിട്ടീഷ് വിനോദസഞ്ചാരി ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍ നിന്നും തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 

മലയോര പാതയില്‍ നിന്ന്  665 അടി താഴേക്ക് പതിച്ച് മഞ്ഞുമൂടിയ നദിയിലേക്ക് തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്നത് 44 പേരാണ്. 19 പേര്‍ മരിച്ചു. ബാക്കി 25 പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റവരില്‍ ഓരോ ചൈനീസ്, ന്യൂസിലന്‍ഡ് പൗരന്മാരും ഉള്ളതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.