ന്യൂയോര്‍ക്കിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ന്യൂജേഴ്സിയില്‍ ഏകദേശം 20,000-ത്തിലധികം പേര്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു

By: 600002 On: Feb 23, 2026, 11:17 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ശക്തമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് ഐലന്‍ഡ്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ ബ്ലിസാര്‍ഡ് (Blizzard) മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

12 മുതല്‍ 18 ഇഞ്ച് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ചിലയിടങ്ങളില്‍ ഇത് 2 അടി വരെയാകാം. ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ഏകദേശം പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ശൈത്യകാല കൊടുങ്കാറ്റാണിതെന്ന് വിലയിരുത്തപ്പെടുന്നു.