രജനീകാന്തും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി 

By: 600002 On: Feb 21, 2026, 8:23 AM

 

47 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തും കമല്‍ഹാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. KH x RK റീ യൂണിയന്‍ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്. 

യുവ സംവിധായകന്‍ നെല്‍സണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അനിരുദ്ധ ആണ് സംഗീത സംവിധാനം. ജെയിലര്‍ 2 എന്ന ചിത്രത്തിന് ശേഷം രജനീകാന്തും നെല്‍സണും ഒന്നിക്കുന്ന ചിത്രമാണിത്. കമല്‍ഹാസന്‍ നെല്‍സണ്‍ ടീം ഒന്നിക്കുന്ന ആദ്യ ചിത്രവുമാണിത്.