ബലൂചിസ്ഥാന്‍ വിഘടനവാദികളും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ തങ്ങള്‍ പിടികൂടിയ പാക് സൈനികരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. തങ്ങളുടെ ജീവന് വേണ്ടി സൈനികര്‍ കരഞ്ഞ് യാചിക്കുന്നതിന്റെയും സഹായത്തിനായി അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നതിന്റെയും വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
ബിഎല്‍എയുടെ മാധ്യമ വിഭാഗമായ ഹക്കല്‍ വഴി പുറത്തുവിട്ട പുതിയ ദൃശ്യങ്ങളില്‍, തടവിലുള്ള തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകളും ദേശീയ തിരിച്ചറിയല്‍ രേഖകളും ക്യാമറയ്ക്ക് മുന്നില്‍ സൈനികര്‍ കാണിക്കുകയും ചെയ്യുന്നു.