രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവയ്ക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചാല്‍, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കുലര്‍. കരസേന മുന്‍ മേധാവി ജനറല്‍ എം എം നര്‍വണേയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം.
ഔദ്യോഗികമായി ലഭിച്ച വിവരങ്ങളും രേഖകളും സംരക്ഷിക്കേണ്ടത് എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും കടമ എന്ന് സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതിനൊപ്പം, ദേശീയ താല്‍പ്പര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാന്‍ സാധ്യതയുള്ള, രഹസ്യ വിവരങ്ങള്‍ ചോര്‍ന്നു എന്നു മൂന്ന് പേജുകളുള്ള സര്‍ക്കുലറില്‍ പറയുന്നു. അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കേന്ദ്രം സര്‍ക്കുലര്‍ അയച്ചു.