ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യയോഗത്തില്‍ ഇന്ത്യ ഒരു നിരീക്ഷകരാജ്യമായി പങ്കെടുത്തു. ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള യുഎസ് ക്ഷണം പുന:പരിശോധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഒരാഴ്ചയ്ക്ക് മുന്‍പ് പറഞ്ഞിരുന്നു. യുഎസിലെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് നാംഗ്യ സി ഖാംപയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.