ജവാന് ശേഷം സര്‍ക്കാര്‍ നേരിട്ട് വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. 'മലബാര്‍ മിസ്റ്ററി' എന്നാണ് നിലവില്‍ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയില്‍ ബ്രാന്‍ഡിന്റെ പേര് പ്രഖ്യാപിക്കും.
പുതിയ ബ്രാന്‍ഡിന്റെ പേര് നിര്‍ദ്ദേശിക്കാന്‍ ബവ്‌കോ അവസരം നല്‍കിയിരുന്നു. നാല്‍പതിനായിരത്തോളം പേരുകളാണ് ലഭിച്ചത്. മലബാര്‍ മിസ്റ്ററി എന്ന പേരാണ് അധികൃതര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ജനങ്ങള്‍ നിര്‍ദ്ദേശിച്ച പേര് സാങ്കേതിക തടസ്സങ്ങള്‍ കാരണം നല്‍കാനായില്ല. ഇതോടെയാണ് വകുപ്പ് തന്നെ പേര് നിശ്ചയിച്ചത്.