ഡാലസില്‍ കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തില്‍ 25-ാമത് ലോക പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിക്കുന്നു

By: 600002 On: Feb 19, 2026, 9:46 AM


 

 

പി പി ചെറിയാന്‍

ഡാളസ് : കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്  ഡാലസിന്റെ ആഭിമുഖ്യത്തില്‍ 25-ാമത് ലോക പ്രാര്‍ത്ഥനാ ദിനവും സില്‍വര്‍ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. 2026 മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ കാരള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ കത്തീഡ്രലില്‍ വെച്ചാണ് (2707 Dove Creek Ln, Carrollton, TX 75006) ഈ പ്രാര്‍ത്ഥനാ സംഗമം നടക്കുന്നത്.

'ഞാന്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും' (മത്തായി 11:28) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ലൂസിയാനയിലെ റെഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡിലെ (RCCG) പ്രമുഖ പ്രഭാഷക അഡെറിന്‍സോയ് അലോംഗെ  ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ വര്‍ഷം പ്രത്യേകമായി നൈജീരിയയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ് ഈ സംഗമം ആഹ്വാനം ചെയ്യുന്നത്.

വിവിധ വംശങ്ങളിലും സംസ്‌കാരങ്ങളിലും പാരമ്പര്യങ്ങളിലും പെട്ട സ്ത്രീകളെ ഒരുമിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലോക പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്നത്. കെ.ഇ.സി.എഫ് പ്രസിഡന്റ് വെരി. റവ. രാജു ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പ, വൈസ് പ്രസിഡന്റ് റവ. ഫാ. ബേസില്‍ എബ്രഹാം, കണ്‍വീനര്‍ മിസ്സിസ് ശ്രുതി ബാബു, ജനറല്‍ സെക്രട്ടറി മിസ്റ്റര്‍ അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

പ്രധാന വിവരങ്ങള്‍:
തിയതി: 2026 മാര്‍ച്ച് 7, ശനിയാഴ്ച

സമയം: രാവിലെ 9:00 AM മുതല്‍ 12:30 PM വരെ

സ്ഥലം: സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ കത്തീഡ്രല്‍, കാരള്‍ട്ടണ്‍

രജിസ്‌ട്രേഷന്‍ ഫീസ്: ഒരാള്‍ക്ക് 20 ഡോളര്‍

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്ററിലെ ഝഞ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംഭാവനകള്‍ treasurer@stignatious.com എന്ന വിലാസത്തില്‍ സെല്ലെ (Zelle) ചെയ്യാമെന്നും സംഘാടകര്‍ അറിയിച്ചു.