പി പി ചെറിയാന്‍
ഷെര്‍മാന്‍ (ടെക്‌സാസ്): നോര്‍ത്ത് ടെക്‌സസില്‍ മദ്യപിച്ച് രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. 36 വയസ്സുകാരിയായ കെല്ലി ബക്ക് ആണ് പിടിയിലായത്.
ഷെര്‍മാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ മുതല്‍ നിരവധി രോഗികളെ ഇവര്‍ ചികിത്സിച്ചിരുന്നു.
ഡോക്ടറുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സഹപ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ ഇവര്‍ ലഹരിയിലാണെന്ന് ബോധ്യപ്പെട്ടു.
ഇവര്‍ ഈ ക്ലിനിക്കിലെ സ്ഥിരം ജീവനക്കാരിയല്ല. ഒരു സ്റ്റാഫിംഗ് ഏജന്‍സി വഴി താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് എത്തിയതായിരുന്നു.
മദ്യപിച്ച് ശസ്ത്രക്രിയ നടത്തുന്നത് സ്റ്റേറ്റ് ജയില്‍ ഫെലണി (State Jail Felony) എന്ന ഗുരുതര കുറ്റകൃത്യമാണ്. ഇവരെ നിലവില്‍ ഗ്രേയ്‌സണ്‍ കൗണ്ടി ജയിലിലേക്ക് മാറ്റി. രക്തസാമ്പിളുകള്‍ ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.