ഇന്ത്യയില്‍ എല്ലാ മേഖലകളിലും AI വ്യാപിപ്പിക്കും: സുന്ദര്‍ പിച്ചൈ

By: 600002 On: Feb 19, 2026, 8:48 AM


 

 

പി പി ചെറിയാന്‍

ന്യൂയോര്‍ക്: ഇന്ത്യയിലെ ആരോഗ്യ സംരക്ഷണം, കൃഷി, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ എത്തിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യമെന്ന് സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന 'ഇന്ത്യ AI ഇംപാക്ട് സമിറ്റ് 2026'-ന്റെ ഭാഗമായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

സുന്ദര്‍ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ അക മേഖലയിലെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ചും ഗൂഗിളിന് എങ്ങനെ സഹകരിക്കാമെന്നും അവര്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യയിലെ കഴിവുറ്റ വിദ്യാര്‍ത്ഥികളെയും പ്രൊഫഷണലുകളെയും അക രംഗത്ത് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.

ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ അക ഉപയോഗിക്കുന്നതിനായുള്ള പദ്ധതികള്‍ ഗൂഗിള്‍ ആവിഷ്‌കരിക്കും.

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഫെബ്രുവരി 16 മുതല്‍ 20 വരെയാണ് 'ഇന്ത്യ AI ഇംപാക്ട് സമിറ്റ്' നടക്കുന്നത്.