ഗൗതം മേനോന്റെ സിനിമാ ജീവിതത്തിന് 25 വയസ് 

By: 600002 On: Feb 18, 2026, 1:13 PM

 


പ്രണയ ചിത്രങ്ങളില്‍ തന്റേതായ നിര്‍വചനം കൊണ്ടുവന്ന് ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് ഗൗതം മേനോന്‍. തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് അദ്ദേഹം. 2001 ല്‍ മിന്നലെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് കടന്നുവന്ന ഗൗതം മേനോന്‍ തന്റെ സിനിമാ ജീവിതത്തിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചെന്നൈയിലെ വിക്ടോറിയ പബ്ലിക് ഹാളില്‍ വെച്ച് സംവിധായകന്റെ കരിയറിലെ ഈ വിജയഗാഥ ആഘോഷമാക്കി. 

ഗൗതം മേനോന്റെ സിനിമകളിലെ ഗാനങ്ങളിലൂടെയുള്ള യാത്രയായിരുന്നു പരിപാടി. തന്റെ സിനിമകളെക്കുറിച്ചും ഗാനങ്ങള്‍ എങ്ങനെയാണ് തന്നെ സ്വാധീനിച്ചത് എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.