ഡ്രൈ ഐ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതായി ടൊറൻ്റോയിലെ നേത്രരോഗ വിദഗ്ധർ

By: 600110 On: Feb 18, 2026, 11:54 AM

 

ഡ്രൈ ഐ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതായി ടൊറോന്റോയിലെ നേത്രരോഗ വിദഗ്ധർ. ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗമാണ് പ്രധാന കാരണം. കഴിഞ്ഞ അഞ്ച് മുതൽ ഏഴ് വർഷത്തിനിടെ രോഗികളുടെ എണ്ണം വളരെയധികം വർധിച്ചതായി ഡോക്ടർമാർ പറയുന്നു.

മുമ്പ് 30–40 ശതമാനം ആളുകൾക്ക് മാത്രമായിരുന്നു ഡ്രൈ ഐ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത് 50–60 ശതമാനമായി ഉയർന്നതായി ലിബർട്ടി വില്ലേജിലെ ഡോ. രിതേഷ് പട്ടേൽ പറയുന്നു. കഴിഞ്ഞ 18 വർഷമായി പ്രാക്ടീസ് ചെയ്യുന്ന അദ്ദേഹം ചെറുപ്രായമുള്ളവർക്കും ഡ്രൈ ഐ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈ ഐ രോഗിക്ക് വെറും എട്ട് വയസ്സു മാത്രമാണ് പ്രായം. ഇമവെട്ടുന്നതിലൂടെയാണ് കണ്ണുകൾക്ക് നനവ് ലഭിക്കുന്നത്. സ്ക്രീനുകൾ നോക്കുമ്പോൾ ബ്ലിങ്കിംഗ് കുറയുന്നു.കുട്ടികൾ ചെറുപ്പത്തിൽ തന്നെ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനാൽ പ്രശ്നം വേഗത്തിൽ വരുന്നു.

ശീതകാലത്ത് ഹീറ്റർ ഉപയോഗം കണ്ണുകൾ കൂടുതൽ വരണ്ടതാക്കുന്നു. ഭക്ഷണരീതികളും കണ്ണ് ശുചിത്വക്കുറവും രോഗം വഷളാകുന്നതിന് കാരണമാകുന്നുണ്ട്.  ഡ്രൈ ഐ രോഗം  മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നുണ്ട്. 
ഹീറ്റ്, ലേസർ ചികിത്സകൾ രോഗശമനത്തിന് സഹായകരമാണ്. എന്നാൽ മുൻകരുതലുകൾ ഏറ്റവും നല്ല മാർഗമാണ്.20 മിനിറ്റിന് ഒരിക്കൽ 20 സെക്കന്റ് സ്ക്രീനിൽ നിന്ന് മാറി 20 അടി അകലെയുള്ള വസ്തു നോക്കണമെന്ന് വിദഗ്ധർ പറയുന്നു. പ്രിസർവേറ്റീവ് ഇല്ലാത്ത ഐ ഡ്രോപ്പുകളു, ഹ്യുമിഡിഫയറും ഉപയോഗിക്കുന്നതും കണ്ണിന് ഹോട്ട് കംപ്രഷൻ നല്കുന്നതും, രോഗികൾക്ക് അല്പം ആശ്വാസം നല്കും.