നദികളില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള അധികജലം നിയന്ത്രിക്കാന്‍ ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സിന്ധു ജല ഉടമ്പടിയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയിരുന്നു. പിന്നാലെ, രവി നദിയില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള അധിക ജലത്തിന്റെ ഒഴുക്ക് തടയാനും ഇന്ത്യ ശ്രമം ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. വേനല്‍ക്കാലം അടുത്തുവരുന്ന സമയമായതിനാല്‍ ഈ നീക്കം പാക്കിസ്ഥാനില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.