ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപെന്ന് 40 ശതമാനം അമേരിക്കക്കാരും ചിന്തിക്കുന്നതായി സര്‍വേ ഫലം 

By: 600002 On: Feb 18, 2026, 9:39 AM

 

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നതായി കാണിക്കുന്ന സര്‍വേ ഫലം പുറത്തുവിട്ട് Yahoo/YouGov. ട്രംപിനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായാണ് 40 ശതമാനം അമേരിക്കക്കാരും കണക്കാക്കുന്നതെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും അദ്ദേഹത്തെ എതിര്‍ക്കുന്നവരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലുമാണ് ഇപ്പോഴുള്ളതെന്നും സര്‍വേ സൂചിപ്പിക്കുന്നു. 

താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാര്‍ക്കെതിരായ അക്രമം, അധികാരമേറ്റത് മുതല്‍ ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ എന്നിവയെല്ലാം വലിയ വിമര്‍ശനത്തിന് പാത്രമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.