മുസ്ലീം വിരുദ്ധ പരാമര്‍ശം: അമേരിക്കന്‍ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തം

By: 600002 On: Feb 17, 2026, 9:32 AM


 

 

പി പി ചെറിയാന്‍

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി എം.പി  റാന്‍ഡി ഫൈന്‍ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശം അമേരിക്കയില്‍ വലിയ വിവാദമാകുന്നു. 'നായ്ക്കളും മുസ്ലീങ്ങളും തമ്മില്‍ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് പ്രയാസമുള്ള കാര്യമല്ല' എന്ന് അദ്ദേഹം ഞായറാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (X) കുറിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

റാന്‍ഡി ഫൈന്‍ രാജി വെക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സും  ആവശ്യപ്പെട്ടു.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അദ്ദേഹത്തെ 'വംശീയവാദി' എന്ന് വിളിക്കുകയും ഉടനടി രാജി വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇസ്രായേല്‍ അനുകൂലിയായ ഫൈന്‍ മുന്‍പും ഗാസയിലെ ജനങ്ങള്‍ക്കെതിരെയും മുസ്ലീം സഹപ്രവര്‍ത്തകര്‍ക്കെതിരെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.