പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ നേതൃതത്തില്‍ പൂരം വിളംബരം സംഘടിപ്പിച്ചു. 2026 തൃശൂര്‍ പൂരം മെയ് 9ന് ഹൂസ്റ്റനില്‍ അതിഗംഭീരമായി നടത്തുന്നതിന് ഫെബ്രുവരി 6ന് സ്റ്റാഫോര്‍ഡില്‍ വച്ചു ചേര്‍ന്ന യോഗം തീരുമാനിച്ചു.
ചെണ്ടമേളവും, കുടകളും, വെടി കെട്ടും, മെഗാ തിരുവാതിരയും, കാവടിയും, ഗാനമേളയും, ഫാഷന്‍ ഷോ മറ്റു കലാപരിപാടികളുമായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അതിഗംഭീരമായാണ് നടത്തുന്നത്. പൂരം എക്‌സിബിഷനാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത. പ്രമുഖ സംഗീത ബാന്‍ഡിന്റെ മ്യൂസിക്കല്‍ പെര്‍ഫോമന്‍സും ഉണ്ടാകും.
പൂരത്തിനോട് അനുബന്ധിച്ചു US മുഴുവനുമായി ഓണ്‍ലൈന്‍ കലാ സാഹിത്യ മത്സരങ്ങളും നടത്തുന്നുണ്ട്. ഈ വര്‍ഷം ഡാലസ്, ഓസ്റ്റീന്‍, സാന്‍ അന്റോണിയോ മുതലായ സ്ഥലങ്ങളില്‍ നിന്നും പൂരം പ്രേമികളെ പ്രതീക്ഷിക്കുന്നുണ്ട്.
പൂരം വിളംബര സമ്മേളനത്തില്‍ പല പ്രമുഖ സംഘടനകളുടെ നേതാക്കള്‍ തങ്ങളുടെ സപ്പോര്‍ട്ട് വാഗ്ദാനം ചെയ്തു പ്രസംഗിച്ചു. പ്രസിഡന്റ് ധനിഷ സാം, സെക്രട്ടറി ജോണ്‍ ആന്റണി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ സതീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന അസോസിയേഷനാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.