വിധിക്ക് തോല്‍പ്പിക്കാനായില്ല; ഭര്‍ത്താവ് മരിച്ച് 10 വര്‍ഷത്തിന് ശേഷം 49-ാം വയസ്സില്‍ അമ്മയായി നടി ലോറ ഒറിക്കോ

By: 600002 On: Feb 16, 2026, 11:54 AM



 

പി പി ചെറിയാന്‍

ലോസ് ആഞ്ചലസ്: സ്‌നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ. അന്തരിച്ച തന്റെ ഭര്‍ത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സില്‍ ലോറ ജന്മം നല്‍കി. ഫെബ്രുവരി 5-നാണ് 'അവിയാന റോസ്' എന്ന പെണ്‍കുഞ്ഞ് പിറന്നത്.

മസ്തിഷ്‌ക മുഴയെത്തുടര്‍ന്ന് 2015-ലാണ് റയാന്‍ അന്തരിച്ചത്. 2007-ല്‍ ഇവര്‍ റയാന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു (Frozen sperm).

ഇതിനുമുമ്പ് അഞ്ച് തവണ ഗര്‍ഭമലസല്‍ അനുഭവിച്ച ലോറ, തന്റെ 48-ാം വയസ്സിലാണ് ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിച്ചത്.

'സ്വപ്നങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്' എന്നാണ് പുതിയ അമ്മയായ ലോറയ്ക്ക് ലോകത്തോട് പറയാനുള്ളത്. തന്റെ ഭര്‍ത്താവിന്റെ പൈതൃകം കുഞ്ഞിലൂടെ നിലനില്‍ക്കുന്നതില്‍ അതീവ സന്തോഷവതിയാണെന്നും അവര്‍ പറഞ്ഞു.

'CSI: Miami', 'Kevin Can Wait' തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയാണ് ലോറ.