പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (IS) കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഡിസംബറില്‍ രണ്ട് യുഎസ് സൈനികരുടെയും ഒരു സിവില്‍ പരിഭാഷകന്റെയും മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഈ നടപടി.
ഫെബ്രുവരി 3 മുതല്‍ ഫെബ്രുവരി 12 വരെയുള്ള ദിവസങ്ങളില്‍ 10 വിമാനങ്ങള്‍ ഉപയോഗിച്ച് 30-ലധികം ഐഎസ് കേന്ദ്രങ്ങളിലാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ആക്രമണം നടത്തിയത്. ആയുധപ്പുരകളും മറ്റ് താവളങ്ങളും തകര്‍ത്തു.
ഡിസംബര്‍ 13-ന് പല്‍മിറയിലുണ്ടായ പതിയിരുന്ന് ആക്രമണത്തിനുള്ള മറുപടിയായാണ് 'ഓപ്പറേഷന്‍ ഹോക്കി സ്‌ട്രൈക്ക്' (Operation Hawkeye Strike) ആരംഭിച്ചത്. ഇതിലൂടെ ഇതുവരെ 50-ലധികം ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്.
പത്തുവര്‍ഷത്തോളമായി യുഎസ് നിയന്ത്രണത്തിലായിരുന്ന സിറിയയിലെ 'അല്‍-തന്‍ഫ്' (Al-Tanf) സൈനിക താവളം സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറി.
സിറിയയില്‍ തടവിലായിരുന്ന അയ്യായിരത്തിലധികം ഐഎസ് ഭീകരരെ വിചാരണയ്ക്കായി യുഎസ് സൈന്യം ഇറാഖിലേക്ക് മാറ്റി.