പി പി ചെറിയാന്‍
കോട്ടയം : ദൈവിക യാഗശാലയില്‍ എരിഞ്ഞു തീര്‍ന്ന യോഗി വര്യനായിരുന്നു മാത്യൂസ് മാര്‍ത്തോമാ 11 ദീദീയന്‍. ജീവിതം അചഞ്ചലമായ സമര്‍പ്പണത്തിനും സമൂഹത്തിന്റെ നവോത്ഥാനത്തിനുമായി അദ്ദേഹം ഉപയോഗിച്ചു. കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ നടന്ന മാത്യൂസ് മാര്‍ത്തോമാ 11 ദീദീയന്‍ അനുസ്മരണ ദേശിയ സെമിനാര്‍ ഉത്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന എന്‍ ആര്‍ ഐ കമ്മിഷന്‍ അംഗം ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്ട്.
അദ്ദേഹത്തിന്റെ ആത്മീക ദര്‍ശനത്തിനു തെളിവാണ് സംസ്ഥാനത്തെ തെക്കന്‍ മേഖലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥാപനങ്ങളും ശസ്താം കോട്ടയിലെ തീര്‍ത്ഥാടന കേന്ദ്രവും. ഓരോ കാലഘട്ടങ്ങളിലും ദൈവം ചിലരെ വ്യക്തിപരമായി വിളിക്കും അതിന് തെളിവാണ് ദിദിമോസ് ബാവ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു,യുണൈറ്റഡ് നേഷന്‍സ് ഡെവലൊപ്‌മെന്റ് ഡയറക്ടര്‍ ഡോ. ജോണ്‍ സാമുവേല്‍ സെമിനാറിന് നേതിര്ത്വം നല്കി. പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ , ബര്‍സാര്‍ ഫാ .ഡോ. നിന്ന്‍ കെ ജോര്‍ജ് , ഫാ .ഡോ .കോശി വൈദിയന്‍,ഫാ .തോമസ് വര്ഗീസ് ചാവടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.