ബെവ്‌കോയുടെ സമ്മാനപദ്ധതിക്ക് ഹൈക്കോടതി സ്‌റ്റേ 

By: 600002 On: Feb 12, 2026, 12:43 PM

 


ബീവ്‌റേജസ് കോര്‍പ്പറേഷന്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ മദ്യത്തിന് പേരിടാന്‍ സമ്മാനപദ്ധതി പ്രഖ്യാപിച്ച നടപടിക്കു ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. പാലക്കാട് മലബാര്‍ ഡിസ്റ്റലറീസില്‍ നിന്ന് ഇറക്കുന്ന ബ്രാന്‍ഡിക്ക് പേര് കണ്ടുപിടിക്കുന്നവര്‍ക്ക് 10,000 രൂപയായിരുന്നു ബെവ്‌കോ സമ്മാനം പ്രഖ്യാപിച്ചിരുന്നത്. അതേസമയം, മികച്ച പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചത് തങ്ങളല്ലെന്ന് ബെവ്‌കോ കോടതിയെ അറിയിച്ചു. 

മദ്യത്തിന് പേരിടുന്നതില്‍ മത്സരം നടത്തിയ നടപടി വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് ഹൈക്കോടതിയില്‍ തങ്ങളല്ല ഇതിന് പിന്നിലെന്ന് വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്.