ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയിലേക്ക് കമ്പനി പൂര്‍ണമായും മാറുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് വോളന്ററി എക്‌സിറ്റ് പാക്കേജുകള്‍ വാഗ്ദാനം ചെയ്ത് ഗൂഗിള്‍. എഐ സാങ്കേതികവിദ്യയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്കോ കമ്പനിയുടെ ഇപ്പോഴത്തെ വേഗതയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തവര്‍ക്കോ സ്വയം വിരമിക്കാനുള്ള അവസരമാണ് ഗൂഗിള്‍ നല്‍കുന്നത്.
ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ഫിലിപ്പ് ഷിന്‍ഡ്‌ലര്‍ ആണ് ഗ്ലോബല്‍ ബിസിനസ് ഓര്‍ഗനൈസേഷനിലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലൂടെ വിവരം അറിയിച്ചത്.