2024 ലെ ബഹുജന പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുന്നു. പാര്‍ലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 12.9 കോടി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. 50 ലേറെ പാര്‍ട്ടികളില്‍ നിന്നായി 1981 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയതിനാല്‍ ഹസീനയുടെ അവാമി ലീഗ് മത്സരരംഗത്തില്ല.