പി പി ചെറിയാന്‍
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര സമൂഹത്തെ നടുക്കിയ ഈ ദുരന്തം നടന്നത്.
സ്‌കൂളിനുള്ളില്‍ ആറുപേരും, ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരാളും കൊല്ലപ്പെട്ടു. അക്രമിയുമായി ബന്ധമുള്ള ഒരിടത്ത് നിന്ന് മറ്റ് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയിലാണ് സംശയിക്കപ്പെടുന്നയാളെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ എയര്‍ലിഫ്റ്റ് ചെയ്തു. മറ്റ് 25 ഓളം പേര്‍ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്.
ഇതൊരു 'ചിന്തിക്കാനാവാത്ത ദുരന്തം' ആണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി വിശേഷിപ്പിച്ചു.
ബാക്കിയുള്ള വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കാനഡയില്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന തോക്ക് ആക്രമണങ്ങള്‍ ആയുധ നിയന്ത്രണ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന ആവശ്യത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.