മലയാള സിനിമാമേഖലയിലെ ജോലിഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായക തീരുമാനമെടുത്ത് സിനിമാസംഘടനകള്‍. സിനിമാപ്രവര്‍ത്തകരുടെ നിലവിലുള്ള 16 മണിക്കൂര്‍ ജോലി സമയം 12 മണിക്കൂറാക്കി കുറച്ചു. കോള്‍ഷീറ്റില്‍ തന്നെ 12 മണിക്കൂര്‍ ജോലി എന്ന് രേഖപ്പെടുത്തും. വിവിധ സിനിമാസംഘടനാപ്രതിനിധികളുമായി നിര്‍മാതാക്കളുടെ സംഘടന നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക അടക്കമുള്ളവര്‍ ഇക്കാര്യം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ജോലിസമയം മുന്‍നിര്‍ത്തി വേതനത്തില്‍ കുറവുവരുത്തില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന ഉറപ്പുനല്‍കി.