ജോര്‍ജിയയില്‍ ചെറുവിമാനം തിരക്കേറിയ ഹൈവേയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു 

By: 600002 On: Feb 10, 2026, 10:44 AM

 


ജോര്‍ജിയയിലെ ഗെയിന്‍സ്‌വില്ലെയില്‍ ചെറുവിമാനം ഹൈവേയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് അപകടം. തിരക്കേറിയ ഹൈവേയില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് നിരവധി വാഹനങ്ങളിലിടിച്ച് അപകടമുണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 

പരിശീലനത്തിനായി ഉപയോഗിക്കുന്ന സിംഗിള്‍ എന്‍ജിന്‍ വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തിരക്കേറിയ റോഡിലിറക്കിയത്. ലീ ഗില്‍മര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ഹാക്കര്‍ ബീച്ച്ക്രാഫ്റ്റ് ബിഇ36 ശ്രേണിയില്‍പ്പെട്ട വിമാനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് തിരികെ പറക്കാനുള്ള ശേഷിയില്ലാതായതോടെയാണ് വിമാനം തിരക്കേറിയ റോഡിലിറക്കിയതെന്നാണ് റിപ്പോര്‍ട്ട്.