അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ തീരത്ത് മറിഞ്ഞ് കാണാതായ 53 പേര്‍ മരിച്ചെന്ന് നിഗമനം. വെള്ളിയാഴ്ചയാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ലിബിയന്‍ അധികൃതര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നൈജീരിയന്‍ സ്വദേശികളായ രണ്ട് സ്ത്രീകളെ മാത്രമാണ് രക്ഷിക്കാനായതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു. രക്ഷപ്പെട്ടവരില്‍ ഒരാളുടെ ഭര്‍ത്താവിനെയും മറ്റൊരാളുടെ രണ്ട് കുഞ്ഞുങ്ങളെയും കാണാതായിരുന്നു.