ബാങ്ക് ഓഫ് അമേരിക്ക ജീവനക്കാരി ശാഖയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചു

By: 600002 On: Feb 10, 2026, 8:25 AM



 

 

പി പി ചെറിയാന്‍

നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ ബാങ്ക് ഓഫ് അമേരിക്ക ജീവനക്കാരിയെ ജോലിസ്ഥലത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 20 വര്‍ഷമായി ബാങ്ക് ഓഫ് അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന ഇന മിഷേല്‍ ലാംഗ് (50) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാങ്ക് ശാഖയ്ക്ക് പുറത്ത് സിഗരറ്റ് വലിക്കാനായി (Smoke break) ഇറങ്ങിയ സമയത്താണ് ഇനയ്ക്ക് നേരെ ആക്രമണമുണ്ടായതെന്ന് കുടുംബം കരുതുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സാം ഓണ്‍ ആന്‍ഡ്രൂ സ്മിത്ത് (22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയും ഇനയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.

അഞ്ച് മക്കളുടെ അമ്മയായ ഇനയെ ബാങ്കിലെ സഹപ്രവര്‍ത്തകര്‍ സ്‌നേഹനിധിയായ ഒരു വ്യക്തിയായാണ് വിശേഷിപ്പിച്ചത്. അവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി സഹപ്രവര്‍ത്തകര്‍ 'ഏീഎൗിറങല' വഴി പണം സമാഹരിക്കുന്നുണ്ട്.

പ്രതി നിലവില്‍ മെക്ലെന്‍ബര്‍ഗ് കൗണ്ടി ജയിലില്‍ റിമാന്‍ഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി.