അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ അബ്ദുള്‍ റഹ്‌മാന്‍ ഫരീദാബാദ് ജയിലില്‍ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുണ്‍ ചൗധരി എന്നയാളുടെ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.
ജമ്മുകശ്മീര്‍ സ്വദേശിയായ അബ്ദുള്‍ റഹ്‌മാനെ കശ്മീരിലെ നീംക ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്.