കാനഡയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് ബി.സി. നിവാസികൾ

By: 600110 On: Feb 7, 2026, 8:59 AM

കാനഡയിൽ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രവിശ്യ ബ്രിട്ടീഷ് കൊളംബിയയാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബി.സി.യിലെ 60 ശതമാനം ആളുകളും വിദഗ്ധ ചികിത്സയ്ക്കായി അപ്പോയിൻ്റ്മെൻ്റ് ലഭിക്കാതെ വലയുകയാണ്.  ബി.സി.യിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണുക എന്നത് മൂന്ന് ശതമാനത്തോളം പേർക്ക് തീർത്തും അസാധ്യമാണ്. 30 ശതമാനം പേർക്ക് ഇത് അതീവ ദുഷ്കരമായി തോന്നുമ്പോൾ, 27 ശതമാനം പേരും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

കാനഡയിലുടനീളം ഏകദേശം 55 ശതമാനം ആളുകൾ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. 2023-ലെ കണക്കുകൾ പ്രകാരം, കാനഡയിൽ സ്പെഷ്യലിസ്റ്റ് ചികിത്സ തേടിയവരിൽ 31 ശതമാനം പേർക്ക് മാത്രമാണ് ഒരു മാസത്തിനുള്ളിൽ ഡോക്ടറെ കാണാൻ സാധിച്ചത്. അമേരിക്ക, സ്വിറ്റ്സർലൻഡ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാനഡയിൽ ചികിത്സാ സൗകര്യങ്ങൾ വളരെ സാവധാനത്തിലാണ് ലഭ്യമാകുന്നത്.

രോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവും വർദ്ധിച്ചുവരുന്ന കാത്തിരിപ്പു സമയവുമാണ് ബി.സി.യിലെ ആരോഗ്യരംഗത്തെ തളർത്തുന്നത്. ജനസംഖ്യാനുപാതികമായി കാനഡയിൽ ഏറ്റവും കൂടുതൽ ഫാമിലി ഡോക്ടർമാരുള്ളത് ബി.സി.യിലാണ് . എങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ അവരെ നേരിട്ട് ബന്ധപ്പെടുക എന്നത് ഇവിടുത്തെ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടായി തുടരുകയാണ്.