ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം; പദ്ധതിയുമായി റിസര്‍വ് ബാങ്ക് 

By: 600002 On: Feb 7, 2026, 6:48 AM

 


ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതിയുടെ കരട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഉപഭോക്തൃസംരക്ഷണത്തിനും വായ്പാലഭ്യത സുഗമമാക്കുന്നതിനും നടപടികളുണ്ടാകുമെന്നും ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. 

ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ അത് ആരുടെ കുറ്റംകൊണ്ടാണെന്ന് നോക്കില്ല.85 ശതമാനം അല്ലെങ്കില്‍ പരമാവധി 25,000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കും. പരിധി നിശ്ചയിച്ചിരിക്കുന്നത് ഇത്തരം തട്ടിപ്പുകളില്‍ ജാഗരൂകരായിരിക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.