വെള്ളിയാഴ്ച ഇസ്ലമാബാദില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ഇന്ത്യയ്ക്കും താലിബാനും പങ്കുള്ളായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി. അക്രമണകാരിക്ക് അഫ്ഗാനിസ്ഥാനുമായി ബന്ധമുണ്ടെന്നും അഫ്ഗാന്‍ താലിബാന്‍ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു പാക് മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവന.
അതേസമയം, ഇന്ത്യന്‍ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണത്തെ ഇന്ത്യ നിഷേധിച്ചു. അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അര്‍ത്ഥശൂന്യമാണെന്നും ഇന്ത്യ വ്യക്തമാക്കി. തങ്ങളുടെ സാമൂഹിക ഘടനയെ ബാധിക്കുന്ന പ്രശ്‌നങ്ങളെ ഗൗരവമായി നോക്കിക്കാണുന്നതിന് പകരം, പാക്കിസ്ഥാന്‍ സ്വന്തം നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.