ഒൻ്റാരിയോയിലെ ഭവന നിർമ്മാണ മേഖല തകർച്ചയിലേക്ക്; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

By: 600110 On: Feb 6, 2026, 1:17 PM

ഒൻ്റാരിയോയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഭവന നിർമ്മാണ മേഖല 1981-ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2025-ൽ പുതിയ വീടുകളുടെ വിൽപ്പന കേവലം 15,000 യൂണിറ്റുകളിലേക്ക് ചുരുങ്ങി. മുൻപ് ഇത് പ്രതിവർഷം 65,000 മുതൽ 85,000 വരെയായിരുന്നു. പ്രത്യേകിച്ച് ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ  പുതിയ വീടുകളുടെ വിൽപ്പന റെക്കോർഡ് താഴ്ചയിലാണ്.

ഈ ഇടിവ് നിർമ്മാണ മേഖലയെയും ബാധിച്ചിട്ടുണ്ട്. 2024-നെ അപേക്ഷിച്ച് 2025-ൽ ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ 13 ശതമാനത്തിൻ്റെ കുറവുണ്ടായി. നിലവിലെ ഈ സാഹചര്യം തുടരുകയാണെങ്കിൽ 2030-ഓടെ വാർഷിക ഭവന നിർമ്മാണം പകുതിയോളം വർദ്ധിക്കുമെന്നും ഇത് പ്രവിശ്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

ഈ പ്രതിസന്ധി തൊഴിൽ വിപണിയിലും സർക്കാർ വരുമാനത്തിലും വൻ ആഘാതം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകദേശം ഒരു ലക്ഷത്തോളം നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ളതായും ഇത് വഴി 13 ബില്യൺ ഡോളറിൻ്റെ വരുമാനനഷ്ടം ഉണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.