ആദ്യമായി 40,000 കോടി ഡോളര്‍ കടന്ന് ഗൂഗിളിന്റെ വാര്‍ഷിക വരുമാനം 

By: 600002 On: Feb 6, 2026, 1:10 PM


ചരിത്രത്തില്‍ ആദ്യമായി 400 ബില്യണ്‍(40,000 കോടി) ഡോളര്‍ കവിഞ്ഞ് ഗൂഗിളിന്റെ വാര്‍ഷിക വരുമാനം. കമ്പനിയുടെ നാലാംപാദ ഫലം പുറത്തുവന്നതിന് പിന്നാലെ സിഇഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ജെമിനി 3 ഒരു പ്രധാന നാഴികക്കല്ലായിരുന്നുവെന്ന് പോസ്റ്റില്‍ പിച്ചൈ അവകാശപ്പെടുന്നു. ജെമിനി ആപ്പ് പ്രതിമാസം 75 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളിലേക്ക് എത്തി. സെര്‍ച്ച് വര്‍ധിച്ചു. നിര്‍മിത ബുദ്ധി മുന്നേറ്റം തുടരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്കടക്കം അദ്ദേഹം നന്ദി പറഞ്ഞു.