യുദ്ധ ഭീഷണിക്കിടെ ഇറാന്‍ വിട്ടുപോകാന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക 

By: 600002 On: Feb 6, 2026, 12:45 PM

 


ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്ന പശ്ചാത്തലത്തില്‍, ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ അമേരിക്ക അടിയന്തര നിര്‍ദ്ദേശം നല്‍കി. യുഎസ് എംബസി പുറപ്പെടുവിച്ച ഈ പ്രത്യേക അറിയിപ്പില്‍ അമേരിക്കന്‍ പൗരന്മാരോട് യുഎസ് ഗവണ്‍മെന്റിന്റെ സഹായമില്ലാതെ രാജ്യം വിടാനുള്ള പദ്ധതി തയാറാക്കാന്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലുടനീളം നിലനില്‍ക്കുന്ന അശാന്തിയും യാത്രാ തടസ്സങ്ങളും കണക്കിലെടുത്താണ് ഈ അതീവ ജാഗ്രതാ നിര്‍ദ്ദേശം.