ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അവസാന ഘട്ടത്തില്‍: ജയശങ്കറിന്റെ സന്ദര്‍ശനം പൂര്‍ത്തിയായി

By: 600002 On: Feb 6, 2026, 12:13 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കന്‍ സന്ദര്‍ശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാര്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ തന്നെ ഇത് പൂര്‍ത്തിയാകുമെന്നും ഇത് ഇന്ത്യ-യുഎസ് ബന്ധത്തില്‍ പുതിയൊരു അധ്യായം തുറക്കുമെന്നും  ഫെബ്രുവരി 5 ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു.

ഫെബ്രുവരി 4 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിളിച്ചുചേര്‍ത്ത ക്രിട്ടിക്കല്‍ മിനറല്‍സ് മിനിസ്റ്റീരിയലിലും പങ്കെടുത്ത അമേരിക്കന്‍ സന്ദര്‍ശനം അവസാനിപ്പിച്ചപ്പോഴാണ് ജയ്ശങ്കര്‍ ഈ പരാമര്‍ശം നടത്തിയത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.
ഖനനം , പ്രതിരോധം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വലിയ മുന്നേറ്റത്തിലാണെന്ന് സന്ദര്‍ശനത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.