അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ നടന്ന കൂട്ടപ്പിരിച്ചുവിടലില്‍ തനിക്കും ജോലി നഷ്ടമായെന്ന് എംപി ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍. വാഷിംഗ്ടണ്‍ പോസ്റ്റില്‍ മാധ്യമപ്രവര്‍ത്തകനായ ഇഷാന്‍ തന്നെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.