ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കാന്‍ അമേരിക്കയോടും റഷ്യയോടും അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

By: 600002 On: Feb 5, 2026, 1:10 PM

 

 

അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാര്‍ട്ട് പുതുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ലിയോ മാര്‍പാപ്പ. പുതിയ ആയുധ മത്സരം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2010 ല്‍ പ്രാഗില്‍ അമേരിക്കയും റഷ്യയും ഒപ്പുവെച്ച കരാറിന്റെ കാലാവധി ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. കരാര്‍ പുതുക്കിയില്ലെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും ആണവായുധങ്ങള്‍ സംഭരിക്കാന്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകും. ഇത് ആയുധമത്സരം വര്‍ധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാര്‍പാപ്പ കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടത്.