ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് വിദേശ പൗരന്മാരുടെ മേൽ പൊലീസ് കുറ്റം ചുമത്തി. ആർ.സി.എം.പി-യുടെപുതിയ 'എക്സ്റ്റോർഷൻ റെസ്‌പോൺസ് ടീം' ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രവിശ്യയിൽ വർദ്ധിച്ചുവരുന്ന ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനായാണ് ഈ പ്രത്യേക വിഭാഗം രൂപീകരിച്ചത്.
നിലവിൽ നടന്ന വെടിവെപ്പിന് പണം തട്ടൽ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അക്രമി സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പോലീസ് ഓപ്പറേഷനിടെയാണ് അറസ്റ്റുകൾ ഉണ്ടായത്. ആയുധ നിയമങ്ങൾ ഉൾപ്പെടെയുള്ള നിരവധി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിയിലായവർക്ക് മറ്റ് കുറ്റവാളി സംഘങ്ങളുമായി ബന്ധമുണ്ടാകാമെന്നണ് പോലീസ് കരുതുന്നത്. സംഘടിത കുറ്റകൃത്യങ്ങൾ തടയാനായു പോരാട്ടത്തിൽ ഈ അറസ്റ്റ് വലിയൊരു മുന്നേറ്റമാണെന്ന് ആർ.സി.എം.പി അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
2025 അവസാനത്തോടെയാണ് എക്സ്റ്റോർഷൻ റെസ്‌പോൺസ് ടീം ബ്രിട്ടീഷ് കൊളംബിയയിൽ സജീവമായത്. ഭീഷണികളോ സംശയാസ്പദമായ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനനുസരിച്ച് കേസ് നടപടികൾ കോടതിയിൽ മുന്നോട്ട് പോകും.