ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യം വിട്ടു പോകാന്‍ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഭരണഘടന പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യ വിടുക. പൗരന്മാരുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.