ഓസ്‌ട്രേലിയയില്‍ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ മുറിച്ചെടുത്ത് കടത്തി 

By: 600002 On: Feb 4, 2026, 7:31 AM

 

ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ മഹാത്മാഗാന്ധിയുടെ വെങ്കില പ്രതിമ അജ്ഞാതര്‍ മോഷ്ടിച്ചു. പ്രതിമയുടെ കാല്‍ഭാഗം മുറിച്ചാണ് മോഷണം. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തി. 

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോവില്ലിലെ കിങ്സ്ലി ക്ലോസിലെ ചാരിറ്റി പരിസരത്ത് നിന്ന് മൂന്ന് അജ്ഞാതരാണ് പ്രതിമ മോ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.