പി പി ചെറിയാന്‍
തൃശ്ശൂര്‍: പീച്ചി മയിലാട്ടുംപാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പീച്ചി നദിക്കര തോട്ടുംകര പുത്തന്‍വീട്ടില്‍ ഷിജോ (35) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ ഈ സംഭവം നടന്നത്.
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.