നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ക്കെതിരെ യുഎഇ കര്‍ശന നടപടികള്‍ തുടരും 

By: 600002 On: Feb 3, 2026, 12:57 PM

 


കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ക്കെതിരെ യുഎഇ കര്‍ശന നടപടികള്‍ തുടരും. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുമായി കൈകോര്‍ത്താണ് ആഗോള വിപത്തിനെതിരെ നടപടി ശക്തമാക്കിയത്. കുറ്റവാളികള്‍ക്ക് 10 വര്‍ഷം വരെ തടവോ ഒരു ലക്ഷം മുതല്‍ 50 ലക്ഷം ദിര്‍ഹം വരെ പിഴയോ ആണ് ശിക്ഷ. 

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ 5 കോടി ദിര്‍ഹം വരെ പിഴയ്ക്ക് പുറമേ സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുകയും ചെയ്യും. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നവര്‍ക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും.