ബീവ്‌റേജസ് കോര്‍പറേഷന്‍ പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ബ്രാന്‍ഡിക്കുള്ള പേര് തയ്യാറായി. പക്ഷേ പേര് പുറത്തുവിടണമെങ്കില്‍ ഒരു കടമ്പ കൂടി ബവ്‌കോയ്ക്ക് ഇനിയും കടക്കണം. പേരിടീല്‍ ചടങ്ങിന് നാട്ടുകാരില്‍ നിന്നും നിര്‍ദ്ദേശം സ്വീകരിച്ചതിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇനി കോടതിയുടെ അനുമതിയോടെ മാത്രമേ ബവ്‌കോയ്ക്ക് പുതിയ പേര് പരസ്യപ്പെടുത്താന്‍ കഴിയുകയുള്ളൂ.