ഇന്ത്യയുമായുള്ള വ്യാപാരക്കരാറായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതോടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി ഇന്ത്യ മാറി. തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാന്‍ 19 ശതമാനം, ബംഗ്ലാദേശ് 20 ശതമാനം, വിയറ്റ്‌നാം 19 ശതമാനം, മലേഷ്യ 19 ശതമാനം, കംബോഡിയ 19 ശതമാനം, തായ്‌ലന്‍ഡ് 19 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന ഏഷ്യന്‍ രാജ്യങ്ങളുടെ താരിഫ് നിരക്ക്.