രണ്ട് വര്‍ഷത്തിന് ശേഷം ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി തുറന്നു. നിയന്ത്രണങ്ങളോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്ന് ഇസ്രയേല്‍. ഗസ്സ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി. ഇരുവശത്തേക്കും പരിമിതമായി മാത്രമേ പലസ്തീന്‍കാരുടെ യാത്ര അനുവദിക്കു എന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു.