പി പി ചെറിയാന്‍
ചിക്കാഗോ: 2026-ല്‍ അമേരിക്കയില്‍ തകരുന്ന ആദ്യ ബാങ്കായി ചിക്കാഗോ ആസ്ഥാനമായുള്ള മെട്രോപൊളിറ്റന്‍ ക്യാപിറ്റല്‍ ബാങ്ക് & ട്രസ്റ്റ് മാറി. സാമ്പത്തിക അസ്ഥിരതയെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അധികൃതര്‍ ബാങ്ക് പൂട്ടാന്‍ ഉത്തരവിട്ടത്. ബാങ്കിന്റെ മോശം സാമ്പത്തിക നിലയും സുരക്ഷിതമല്ലാത്ത പ്രവര്‍ത്തനങ്ങളുമാണ് നടപടിക്ക് കാരണമായത്.
ഡെട്രോയിറ്റ് ആസ്ഥാനമായുള്ള ഫസ്റ്റ് ഇന്‍ഡിപെന്‍ഡന്‍സ് ബാങ്ക് മെട്രോപൊളിറ്റന്‍ ബാങ്കിന്റെ എല്ലാ നിക്ഷേപങ്ങളും ആസ്തികളും ഏറ്റെടുത്തു. നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം സുരക്ഷിതമായി പിന്‍വലിക്കാമെന്നും ആര്‍ക്കും പണം നഷ്ടമാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ചിക്കാഗോയിലെ പുലാസ്‌കി സേവിങ്‌സ് ബാങ്കും തകര്‍ന്നിരുന്നു. 2000-ത്തിന് ശേഷം ചിക്കാഗോയില്‍ തകരുന്ന 22-ാമത്തെ ബാങ്കാണിത്. തിങ്കളാഴ്ച മുതല്‍ ബാങ്കിന്റെ ഓഫിസുകള്‍ ഫസ്റ്റ് ഇന്‍ഡിപെന്‍ഡന്‍സ് ബാങ്കിന്റെ ശാഖകളായി പ്രവര്‍ത്തിച്ചു തുടങ്ങും.