പി പി ചെറിയാന്‍
ന്യൂയോര്‍ക്/ മാരാമണ്‍: ലോകപ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്റെ 131-ാമത് മഹായോഗം 2026 ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാനദിക്കരയിലെ വിശാലമായ മണല്‍പ്പുറത്ത് നടക്കും. ഫെബ്രുവരി 8-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ), റവ. മോളോ വില്‍സണ്‍ മെസവാന്‍ഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചനപ്രഘോഷണം നടത്തും.
കുടുംബവേദി, സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള യോഗം, യുവവേദി, മിഷനറി സമ്മേളനം എന്നിവ പന്തലില്‍ ക്രമീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ നടക്കും. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യ സന്ദേശം നല്‍കും.
12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഫെബ്രുവരി 13-നും, 12 വയസ്സിന് മുകളിലുള്ളവര്‍ക്കായി 14-നും കോഴഞ്ചേരി പള്ളിയില്‍ നടക്കും.
പന്തല്‍ നിര്‍മ്മാണം: ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലിന്റെ ഓലമേയല്‍ ജനുവരി 29-ന് ആരംഭിക്കും. ഹരിത നിയമാവലി പാലിച്ചായിരിക്കും കണ്‍വെന്‍ഷന്‍ നടക്കുക.മണല്‍പ്പുറത്തേക്ക് മൂന്ന് താല്‍ക്കാലിക പാലങ്ങള്‍ നിര്‍മ്മിച്ചു വരുന്നു. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും.
ജനുവരി 31-ന് കല്ലിശ്ശേരിയില്‍ നിന്നും ചെറുകോല്‍പ്പുഴയില്‍ നിന്നും പരിസ്ഥിതി സൗഹൃദ സന്ദേശ ജലയാനം സംഘടിപ്പിക്കും.
നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഓണ്‍ലൈന്‍ പെയ്മെന്റ് ഗേറ്റ്വേ വഴി സ്തോത്രകാഴ്ച സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും.
മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തോടെ ഫെബ്രുവരി 15-ന് കണ്‍വെന്‍ഷന്‍ അവസാനിക്കും.