സി ജെ റോയിയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും 

By: 600002 On: Jan 31, 2026, 6:44 PM

 


ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി ജെ റോയി സ്വയം വെടിവെച്ചു മരിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ജോയിന്റ് കമ്മീഷണറും രണ്ട് എസ്പിമാരും സംഘത്തിലുണ്ട്. റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വെടിയുണ്ട ഇടത് നെഞ്ചില്‍ തുളച്ചുകയറി റോയി തല്‍ക്ഷണം മരിച്ചതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ബൗറിംഗ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. 

ആദായ നികുതി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ദുബായില്‍ നിന്നും റോയി ദിവസങ്ങള്‍ക്ക് മുമ്പാണ് ബെംഗളൂരുവിലെത്തിയത്. മൊഴിയെടുക്കുന്നതിനിടയില്‍ മുറിയിലേക്ക് പോയ റോയിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലാങ് ഫഡ് ടൗണിലെ കമ്പനിയുടെ ആസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കൊച്ചിയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് റെയ്ഡ് നടത്തിയത്.